അംബേദ്കറുടെ പേര് മാറ്റി ഭീംറാവു അംബേദ്കര്‍ എന്നാക്കി ആദിത്യനാഥ് സര്‍ക്കാര്‍

ലഖ്‌നൗ: ബാബാ സാഹേബ് അംബേദ്ക്കറിന്റെ പേര് മാറ്റി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. അദേഹത്തിന്റെ പേര് ഭീം റാവു റാംജി അംബേദ്കര്‍ എന്ന് മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

ഭരണഘടനയുടെ ആമുഖത്തില്‍ അംബേദ്കര്‍ ഒപ്പുവെച്ചിരിക്കുന്നത് ഡോ.ഭീം റാവു റാംജി അംബേദ്കര്‍ എന്ന പേരിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് യു പി സര്‍ക്കാറിന്റെ ഉത്തരവ്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അലഹബാദ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.

എല്ലാ സര്‍ക്കാര്‍ രേഖകളിലും ഇനിമുതല്‍ പുതിയ രീതിയിലായിരിക്കണം ഉപയോഗിക്കുന്നതെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Share news
error: Content is protected !!
Scroll to Top