ഖത്തറില്‍ ഉം ലഖ്ബ ഇന്റര്‍ചേഞ്ചിന്റെ വടക്കുപടിഞ്ഞാറ് എക്‌സിറ്റ് അടച്ചിടും

ദോഹ: ഉം ലഖ്ബ ഇന്റര്‍ചേഞ്ചിന്റെ വടക്കുപടിഞ്ഞാറ് എക്‌സിറ്റ് അടച്ചിടുന്നു. വരുന്ന 31 മുതലാണ് ദോഹ ഭാഗത്തേക്കുള്ള ഉം ലഖ്ബ ഇന്റര്‍ചേഞ്ച് അടച്ചിടുന്നത്.

അല്‍ ഷമാലില്‍ നിന്നും ദോഹയിലേക്കു വരുന്നവര്‍ അല്‍ ഒയൂണ്‍ സ്ട്രീറ്റിലൂടെ വേണം അല്‍ ഗരാഫിയിലേക്കു പോകാനെന്ന് അഷ്ഗാല്‍ അറിയിച്ചു.

സൈന്‍ബോര്‍ഡ് നിര്‍ദേശങ്ങളും വേഗപരിധിയും പാലിച്ചേ വാഹനമോടിക്കാവു എന്ന് അധികതര്‍ മുന്നറിയിപ്പ് നല്‍കുന്നു. എക്‌സിറ്റ് അടച്ചിരിക്കുന്നത് മേല്‍പാലം നിര്‍മ്മിക്കാനായാണ്.

Share news
error: Content is protected !!
Scroll to Top