തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാതായി.മാരായിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ തെരച്ചില്‍ നടത്തുകയാണ്. ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന് കരുതുന്നത്.
സംഭവ സ്ഥലത്ത് മൂന്ന് ദിവസമായി വൃത്തിയാക്കല്‍ ജോലി പുരോഗമിക്കുന്നുണ്ട്. റെയില്‍വേയാണ് ഇവരെ ജോലി ഏല്‍പ്പിച്ചത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




