ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു

കൊച്ചി: പറവൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പറവൂര്‍ സ്വദേശി വാലത്ത് വിദ്യാധരന്‍ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. രണ്ടര വര്‍ഷം മുന്‍പാണ് ഇവര്‍ പറവൂരില്‍ താമസം തുടങ്ങിയത്.

വിദ്യാധരന്‍ എറണാകുളത്ത് സ്വകാര്യ ഏജന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആയിരുന്നു . നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട ജീവനക്കാരി ആയിരുന്നു വനജ.

വിദ്യാധരനും വനജയ്ക്കും രണ്ട് പെണ്‍മക്കള്‍ ആണ്. ഇരുവരും വിവാഹം കഴിഞ്ഞ് ഭര്‍ത്താക്കന്മാരുടെ വീട്ടിലാണ്.

 

Share news
error: Content is protected !!
Scroll to Top