Section

malabari-logo-mobile

കോവിഡ് വ്യാപനം തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങൾക്കും ഒത്തുചേരലുകൾക്കും വിലക്ക്

HIGHLIGHTS : കോവിഡ് വ്യാപനം നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത...

കോവിഡ് വ്യാപനം നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകൾ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. കർശന നിരീക്ഷണത്തിന് സിറ്റി റൂറൽ ജില്ലാ പോലീസ് മേധാവി മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജില്ലയിലെ സർക്കാർ അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈനായി നടത്തണം

sameeksha-malabarinews

മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജന തിരക്ക് അനുവദിക്കില്ല.
വ്യാപാരസ്ഥാപനങ്ങളിൽ 25 സ്ക്വയർഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിച്ച മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണമെന്നും വിവരം പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫീസർ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കല്യാണം മരണം എന്നിവയ്ക്ക് 50 പേരിൽ താഴെ മാത്രമേ പങ്കെടുക്കാവൂ. നേരത്തെ നിശ്ചയിച്ച യോഗങ്ങൾ ഉണ്ടെങ്കിൽ സംഘാടകർ അത് മാറ്റി വയ്ക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കലക്ടർ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!