നടി ആക്രമിക്കപ്പെട്ട കേസ്: ആ വിഐപി താനല്ല; പ്രവാസി മലയാളി മെഹബൂബ്

കൊച്ചി : ആ വിഐപി താനെല്ലെന്ന് കോട്ടയത്തെ പ്രവാസി വ്യവസായി മെഹബൂബ്. ബിസിനസ്സ് കാര്യങ്ങള്‍ക്ക് ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും മെഹബൂബ് പറഞ്ഞു.
ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പറഞ്ഞ വിഐപി പ്രവാസിയായ ബിസിനസ്സുകാരന്‍ കോട്ടയം സ്വദേശിയാണെന്ന വാര്‍ത്തകള്‍ ഇന്ന് രാവിലെ മുതല്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ദിലീപുമായി ബിസിനസ്സ് ബന്ധമുള്ള മെഹബൂബ് താനല്ല ആ വിഐപി എന്ന വെളിപ്പടുത്തലുമായി അദ്ദേഹം രംഗത്തെത്തിയത്.

ദിലീപിനെ അറിയാമെന്നും, ഇരുവരും തമ്മില്‍ ഹോട്ടല്‍ ബിസിനസ്സില്‍ പങ്കാളികളാണെന്നും പറഞ്ഞു. ദേ പുട്ട് എന്ന റസ്റ്റോറന്റ് ശൃംഖലയിലാണ് ഇവര്‍ പങ്കാളികളായത്. എന്നാല്‍ വിഐപി താന്‍ അല്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം ഇക്കാര്യംഎവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണെന്നും വേണമെങ്കില്‍ നാര്‍ക്കോ അനാലിറ്റിക് ടെസ്റ്റിന് പോലും തയ്യാറാണെന്നും വ്യക്തമാക്കി.

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഇക്കാ എന്നാണ് ദീലീപ് തന്നെ വിളിക്കാറ് എന്നും മെഹബൂബ് പറഞ്ഞു.

ദിലീപിന്റെ വീട്ടില്‍ പോയത് ഒരുതവണ മാത്രമാണ്.അത് ബിസിനസ്സ് സംസാരിക്കാായിരുന്ു. ഈ സമയത്ത് ദിലീപിന്റെ ഭാര്യ കാവ്യയും കുട്ടിയും ഉണ്ടായിരുന്നു. ദിലീപിന്റെ സഹോദരനേയും, സഹോദരി ഭര്‍ത്താവിനേയും യാതൊരു പരിചയവുമില്ലെന്നും, കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നും മെഹബൂബ് ആവിശ്യപ്പെട്ടു. വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനെയും തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top