Section

malabari-logo-mobile

ദുബായിലെ ഇൻഫിനിറ്റി പാലം നാളെ മുതൽ പൊതു ഗതാഗതത്തിന്

HIGHLIGHTS : ദുബായിൽ നിർമിച്ച ഇൻഫിനിറ്റി പാലം ഞായറാഴ്ച പൊതു ജനങ്ങൾക്ക് ഗതാഗതത്തിന് തുറന്ന് കൊടുക്കും. കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭ...

ദുബായിൽ നിർമിച്ച ഇൻഫിനിറ്റി പാലം ഞായറാഴ്ച പൊതു ജനങ്ങൾക്ക് ഗതാഗതത്തിന് തുറന്ന് കൊടുക്കും. കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പാലം രാജ്യത്തിന് സമർപ്പിച്ചത്.ഭാവിയിലേക്കുള്ള പാലമെന്നും രാജ്യത്തിന്റെ അഭിലാഷങ്ങള്‍ക്ക് അതിരുകളില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇതിൻറെ ഭാഗമായി പാലത്തിനു സമാന്തരമായുള്ള ഷിന്ദഗ ടണൽ താൽക്കാലികമായി രണ്ടുമാസത്തേക്ക് അടച്ചിടുമെന്ന് റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. 500 കോടി ദിർഹത്തിൻറെ ഷിന്ദഗ കോറിഡോർ പദ്ധതിയുടെ ഭാഗമായാണ് പാലം നിർമ്മിച്ചത്.

sameeksha-malabarinews

എന്‍ജിനീയറിങ് മികവുകളും പുതുമകളും ഒരുമിക്കുന്ന പാലമാണ് നഗരഹൃദയത്തില്‍ പൂര്‍ത്തിയായത്.  2018ലാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഷിന്‍ദഗ പാലം എന്നായിരുന്നു പഴയപേര്.

ക്രീക്കില്‍ നിന്നു 15.5 മീറ്റര്‍ ഉയരത്തിലാണ് 300 മീറ്റര്‍ നീളവും 22 മീറ്റര്‍ വീതിയുമുള്ള പാലം. ഇരുഭാഗത്തേക്കും 6 ലെയ്‌നുകള്‍ വീതമുണ്ട്. സൈക്കിള്‍, കാല്‍നട യാത്രക്കാര്‍ക്കായി 3 മീറ്റര്‍ ലെയ്‌നുമുണ്ട്. ഗണിതശാസ്ത്രത്തിലെ ഇൻഫിനിറ്റി ചിഹ്നത്തിന്റെ രൂപത്തിലുള്ള കൂറ്റന്‍ കമാനങ്ങളോടു കൂടിയ നിര്‍മിതിയാണ് മറ്റൊരു പ്രത്യേകത.
നിര്‍മാണത്തിന് 2,400 ടണ്‍ ഉരുക്ക് ഉപയോഗിച്ചു. പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ പാലിച്ചാണു നിര്‍മാണം. കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം പാലത്തിന്റെ ഇരുഭാഗത്തും 2 കൂറ്റന്‍ ലിഫ്റ്റുകളുണ്ട്.

ദുബൈ ക്രീക്കിന്റെ ഇരുവശങ്ങളായ ദേരയെയും ബർ ദുബെ യെയും ബന്ധിപ്പിക്കുന്ന പാലം തുറന്നതോടെ ദുബായ് ക്രീക്ക് മുറിച്ചുകടക്കുന്ന മൊത്തം ലൈനുകളുടെ എണ്ണം 48 നിന്ന് 60 ആയി. ദേരക്കും ബർദുബൈ ക്കും പുറമേ ദേര ഐലൻഡ്സ്, ദുബൈ സീഫ്രണ്ട്, ദുബൈ മാരിടൈം സിറ്റി, പോത്ത് റാഷിദ് തുടങ്ങിയ നിരവധി പദ്ധതികൾക്കും ഷിന്ദഗ ഇടനാഴി സഹായകമാകും.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!