ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി തിരൂരങ്ങാടി പ്രസ് ക്ലബ്ബ്

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ മൃതദേഹത്തോട് ഡോക്ടര്‍മാര്‍ അനാദരവ് കാണിച്ചെന്ന പരാതിയെകുറിച്ച് അന്വേഷിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ ഡോക്ടര്‍ക്കെതിരെ തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പരാതി. ആശുപത്രി സുപ്രണ്ടിനും ജില്ലാ മെഡിക്കല്‍ ാേഫീസര്‍ക്കുമാണ് പരാതി നല്‍കി. പ്രസ് ക്ലബ്ബ് സെക്രട്ടറി പ്രകാശ് പോക്കാട്ട് ആശുപ്ത്രി സുപ്രണ്ട് ഡോ. പ്രഭുദാസിന് പരാതി കൈമാറി.

ശനിയാഴ്ച്ച വൈകീട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. സൗദക്കെതിരെയാണ് മോശം പെരുമാറ്റത്തിന് പരാതി നല്‍കിയത്. പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ കുറിച്ചറിയാനെത്തിയ മാധ്യമ പ്രവര്‍ത്തകന് നേരെയാണ്ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഭീഷണി മുഴക്കിയത്. ജോലി തടസ്സപ്പെടുത്തിയെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുമെന്നായിരുന്നു ഭീഷണി. പരാതി നല്‍കിയപ്പോള്‍ യു.എ റസാഖ്, ആബിദ് തങ്ങള്‍, മുസ്തഫ ചെറുമുക്ക് സന്നിഹിതരായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top