Section

malabari-logo-mobile

ജനകീയ പ്രതിരോധ ജാഥക്ക് തിരൂരങ്ങാടിയിൽ വമ്പിച്ച സ്വീകരണം.

HIGHLIGHTS : തിരൂരങ്ങാടി : ജനകീയ പ്രതിരോധ ജാഥയ്ക്ക് തിരൂരങ്ങാടിയിൽ വമ്പിച്ച സ്വീകരണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ചെമ്മാട് സ്വീകരണ കേന്...

തിരൂരങ്ങാടി : ജനകീയ പ്രതിരോധ ജാഥയ്ക്ക് തിരൂരങ്ങാടിയിൽ വമ്പിച്ച സ്വീകരണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ചെമ്മാട് സ്വീകരണ കേന്ദ്രത്തിൽ എത്തിയത്. സിപിഐഎം ഒരു മതവിശ്വാസത്തിനും എതിരല്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ജനകീയ പ്രതിരോധ ജാഥയ്ക്ക് ചെമ്മാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടാൻ വിശ്വാസികളെ കൂടി കൂടെ കൂട്ടേണ്ടതുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

sameeksha-malabarinews

മുത്തുക്കുടകളും, ബാൻഡ് വാദ്യമേളങ്ങളുടെയും, കലാരൂപങ്ങളുടെയും, റെഡ് വളണ്ടിയർ മാർച്ചിന്റെയും അകമ്പടിയോടെ ചെമ്മാട് ജംഗ്ഷനിൽ നിന്ന് സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. സ്വീകരണ കേന്ദ്രത്തിൽ സ്ത്രീകളും കുട്ടികളടക്കം വൻ ജനാവലി സന്നിഹിതരായിരുന്നു.

സ്വീകരണത്തിൽ തയ്യിൽ അലവി അധ്യക്ഷത വഹിച്ചു. ജാഥ മാനേജർ പി കെ ബിജു, ജാഥ അംഗങ്ങളായ ഡോ:കെ ടി ജലീൽ എംഎൽഎ, എം സ്വരാജ്, ജെയ്ക് സി തോമസ്, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി ശശികുമാർ, വി എം ഷൗക്കത്ത്, ഇ ജയൻ, ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരൻ, അഡ്വക്കേറ്റ് സി ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.

വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെ ജാഥ ക്യാപ്റ്റൻ ആദരിച്ചു. വിവിധ പാർട്ടികളിൽ നിന്ന് രാജി വെച്ച് വന്നവരെയും ഗോവിന്ദൻ മാസ്റ്റർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!