HIGHLIGHTS : Akash Thillankeri arrested
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബ് കൊലക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി അറസ്റ്റില്‍. മുഴക്കുന്ന് പൊലീസാണ് അറസ്റ്റ് ചെയ്തത്. കാപ്പ ചുമത്തിയാണ് ആകാശ് തില്ലങ്കേരിയുടെ അറസ്റ്റ്. 6 മാസത്തേക്ക് കരുതല്‍ തടങ്കലില്‍ വയ്ക്കും.
ആകാശിനെ 11.30 ഓടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാജരായ്ക്കും. ആകാശ് തില്ലങ്കേരിക്കെതിരായ നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി.

നേരത്തെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെതിരായ മോശം പരാമര്‍ശത്തിന് ആകാശിനെതിരെ കേസെടുത്തിരുന്നു.
സ്വര്‍ണക്കടത്തില്‍ ആരോപണവിധേയരായ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഷാജര്‍ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ഒരുകാരണവശാലും ഇത്തരക്കാരുമായി ബന്ധപ്പെടുകയോ ഇത്തരക്കാരുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞിരുന്നു. ഇവരെ ഒറ്റപ്പെടുത്തണമെന്നു പറഞ്ഞ അദ്ദേഹം സാമൂഹികമാധ്യമങ്ങളിലെ ഇത്തരക്കാരുടെ ഫാന്‍സ് ക്ലബ്ബുകള്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു