Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ നഗരസഭ അധ്യക്ഷനായി കെ പി മുഹമ്മദ് കുട്ടിയും ഉപാധ്യക്ഷയായി സി പി സുഹ്‌റാബിയും അധികാരമേറ്റു

HIGHLIGHTS : തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ നഗരസഭ അധ്യക്ഷനായി മുസ്ലിം ലീഗിലെ കെ പി മുഹമ്മദ് കുട്ടിയും ഉപാധ്യക്ഷയായി കോണ്‍ഗ്രസിലെ സി പി സുഹ്‌റാബിയും അധികാരമേറ്റു....

തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ നഗരസഭ അധ്യക്ഷനായി മുസ്ലിം ലീഗിലെ കെ പി മുഹമ്മദ് കുട്ടിയും ഉപാധ്യക്ഷയായി കോണ്‍ഗ്രസിലെ സി പി സുഹ്‌റാബിയും അധികാരമേറ്റു.ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് രാവിലെ 11 നും വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം രണ്ടിനുമായിരുന്നു.
39 അംഗങ്ങളില്‍ 35 അംഗങ്ങളുടെ പിന്തുണയോടെയാണ് കെ പി മുഹമ്മദ് കുട്ടി വിജയിച്ചത്.

മുസ്ലിംലിം ലീഗ് അംഗമായ കെ പി മുഹമ്മദ് കുട്ടിയെ കോണ്‍ഗ്രസ് അംഗമായ പി കെ അബ്ദുല്‍ അസീസ് നിര്‍ദ്ദേശിക്കുകയും മുസ്ലിംലിം ലീഗ് അംഗം സി പി ഇസ്മാഈല്‍ പിന്തുണക്കുകയും ചെയ്തു. എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ സി. എം അലിക്ക് നാലു വോട്ടുകള്‍ ലഭിച്ചു.ലീഗിന്റെ രണ്ട് വിമത അംഗങ്ങള്‍ യുഡിഎഫിനാണ് വോട്ടു ചെയ്തത്.

sameeksha-malabarinews

ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സി പി സുഹ്‌റാബി 34 അംഗങ്ങളുടെ പിന്തുണയോടെയാണ് വിജയിച്ചത്. ഇഖ്ബാല്‍ കല്ലുങ്ങല്‍ സുഹ്‌റാബിയുടെ പേര് നിര്‍ദേശിച്ചു. എതിര്‍ സ്ഥാനാര്‍ഥി ഉഷ തയ്യിലിന് നാലു വോട്ട് ലഭിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വോട്ടെടുപ്പില്‍ ഡിവിഷന്‍ 17 ല്‍ നിന്നുള്ള മുസ്ലിം ലീഗ് അംഗം ബാബുരാജന്റെ വോട്ട് അസാധുവായി.
ചെയര്‍മാനായി ചുമതലയേറ്റ കെ പി മുഹമ്മദ് കുട്ടി സഊദി കെ എം സി സി പ്രസിഡണ്ടും മുന്‍ ഹജ് കമ്മിറ്റി വൈസ്‌ചെയര്‍മാനുമാണ് 13-ാം ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയര്‍പേഴ്‌സണ്‍ സി പി സുഹ്‌റാബി ഒമ്പതാം ഡിവിഷന്‍ അംഗമാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!