Section

malabari-logo-mobile

സ്ഥലം ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യാ ശ്രമം ; ഭര്‍ത്താവിനു പിന്നാലെ ഭാര്യയും മരിച്ചു

HIGHLIGHTS : നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയില്‍ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളില്‍ ഭാര്യയും മരിച്ചു. ഇന്ന് വൈകീട്ടാണ്...

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയില്‍ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളില്‍ ഭാര്യയും മരിച്ചു. ഇന്ന് വൈകീട്ടാണ് ഭാര്യ അമ്പിളി മരിച്ചത്.പൊള്ളലേറ്റ ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഭര്‍ത്താവ് രാജന്‍ മരിച്ചിരുന്നു.

നെയ്യാറ്റിന്‍കര കോടതിയില്‍ അയല്‍വാസിയായ വസന്തവുമായി രാജന് ഭൂമി സംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഇവിടെ ഷെഡ് കെട്ടി താമസിക്കുകയായിരുന്ന രാജനും കുടുംബവും. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ ഷെഡ് പൊളിക്കാന്‍ എത്തിയപ്പോഴാണ് രാജന്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

sameeksha-malabarinews

ചികിത്സയിലിരിക്കെയാണ് രാജന്‍ മരിച്ചത് . അതേസമയം താന്‍ തീ കൊളുത്തിയിട്ടില്ലെന്നും അടുത്തുള്ള പോലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്നും രാജന്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!