കൊച്ചി : കൊച്ചി ലുലു മാളില്‍ യുവതിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. യുവാവിന്റെ പേരും വിവരങ്ങളും അറിയാനായി പോലീസ് അന്വേഷണം ആരംഭിച്ചു.
ക്രിസ്മസ് ദിനം രാത്രി മാളില്‍ വെച്ച് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു.
നേരത്തെ ഇതേ മാളില്‍ വെച്ചാണ് രണ്ട് യുവാക്കള്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




