ഡോ. കെ.എം അബൂബക്കര്‍ മെമ്മോറിയല്‍ അഖില കേരള കരിയര്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

കോഴിക്കോട്: പതിനഞ്ച് വര്‍ഷമായി മലബാറിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ യെസ് ഇന്ത്യ, കേരളത്തിലെ കരിയര്‍ പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന ഡോ. കെ.എം. അബൂബക്കറിന്റെ സ്മരണാര്‍ത്ഥം രണ്ടാമത് അഖില കേരള കരിയര്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ ഘട്ടം ഡിസംബര്‍ 29, 30 തിയ്യതികളില്‍ ഓണ്‍ലൈനായി നടക്കും . കോളേജ് തലത്തിലെ ഒന്ന്, രണ്ട് സ്ഥാനക്കാരെയാണ് അടുത്ത തലത്തിലേക്ക് തിരഞ്ഞെടുക്കുക. രജിസ്ട്രേഷന്‍ സൗജന്യമായ മത്സരത്തില്‍ കേരളത്തിലെ വിവിധ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

സംസ്ഥാന തല വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും മെഡലും ഉണ്ടായിരിക്കുന്നതാണ്.കോളേജ് തലം മുതല്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇ-സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്റ്റര്‍ ചെയ്യുന്നതിനും 9188200039, 9846112646 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

Share news
error: Content is protected !!
Scroll to Top