Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : ഐ.ഇ.ടി. പ്രിന്‍സിപ്പാള്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാല ഐ.ഇ.ടി.യിലേക്ക് പ്രിന്‍സിപ്പാളെ ആവശ്യമുണ്ട്. പി.എച്ച്.ഡി.യും മാസ്റ്റര്‍ ബിരുദവും വേണം. രണ്ട...

ഐ.ഇ.ടി. പ്രിന്‍സിപ്പാള്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല ഐ.ഇ.ടി.യിലേക്ക് പ്രിന്‍സിപ്പാളെ ആവശ്യമുണ്ട്. പി.എച്ച്.ഡി.യും മാസ്റ്റര്‍ ബിരുദവും വേണം. രണ്ട് പേര്‍ക്ക് ഗവേഷക ഗൈഡായി പ്രവര്‍ത്തന പരിചയവും എട്ട് റിസര്‍ച്ച് പബ്ലിക്കേഷനും വേണം. 3 വര്‍ഷം പ്രൊഫസറായുള്ള പരിചയം ഉള്‍പ്പെടെ അദ്ധ്യാപന / ഗവേഷണ മേഖലയില്‍ 15 വര്‍ഷം പരിചയം വേണം. 64 വയസ് കവിയരുത്. കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം ഒരു ലക്ഷം രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും കോളേജ് വെബ്സൈറ്റ് (www..cuiet.info)സന്ദര്‍ശിക്കുക.

sameeksha-malabarinews

സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍, ഫാബ്രിക് പെയ്ന്റിംഗ് ആന്റ് സാരി ഡിസൈനിംഗ്, സോപ്സ് ആന്റ് ഡിറ്റര്‍ജന്റ് നിര്‍മ്മാണം എന്നിവയില്‍ നടത്താനുദ്ദേശിക്കുന്ന സൗജന്യ പരിശീലന ക്ലാസുകളിക്കേ് അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ പഠനവകുപ്പില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ്

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടെ സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ് ജനുവരി 7-ന് തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളില്‍ നടക്കും. അദ്ധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് അതാത് പ്രിന്‍സിപ്പാള്‍മാര്‍ക്ക് അയച്ചിട്ടുണ്ട്. ക്യാമ്പ് രാവിലെ 9.30 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലേയും വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേയും പ്രൈവറ്റ് രജിസ്ട്രേഷന്‍ നടത്തിയവരുമായ വിദ്യാര്‍ത്ഥികളില്‍ സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ ജനുവരി 21-ന് ആരംഭിക്കും.

2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയും 2014 മുതലുള്ള പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ജനുവരി 7-ന് ആരംഭിക്കും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ പരീക്ഷക്ക് പിഴ കൂടാതെ ജനുവരി 6 വരേയും 170 രൂപ പിഴയോടെ 11 വരേയും ഫീസടച്ച് 13 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ ജനുവരി 28 വരെ ഡസര്‍ട്ടേഷന്‍ സമര്‍പ്പിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!