നന്നമ്പ്രയില്‍ തെരുവുനായയുടെ കടിയേറ്റ് രണ്ടര വയസ്സുകാരനടക്കം അഞ്ചു പേര്‍ക്ക് പരിക്ക്

താനൂര്‍: നന്നമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടര വയസ്സുകാരനടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു .നന്നമ്പ്ര വെള്ളിയാമ്പുറം ഭാഗത്ത് ഇന്ന് രാവിലെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.

നന്നമ്പ്ര സ്വദേശി മൂത്തേടത്ത് മണിയുടെ മകന്‍ രണ്ടര വയസ്സുകാരന്‍ ആദിദേവിന് കൈയ്ക്കാണ് കടിയേറ്റത്. കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയോടെ ഷഹല (9) പട്ടയത്ത് സജിനി(27) കാരയില്‍ ജാനു(62) കരുവാരത്തൊടി ദിനേശന്‍ (39) എന്നിവര്‍ക്കും നായയുടെ കടിയേറ്റു. ഇവരുടെ കാലുകള്‍ക്കാണ് പരിക്ക്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •