തിരൂരങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

തിരൂരങ്ങാടി: പെരുവള്ളൂരില്‍ കഞ്ചാവുമായി യുവാവ് പിടിയിലായി. പെരുവള്ളൂര്‍ സിദ്ദീഖാബാദ് സ്വദേശി പാലപ്പെട്ടി വീട്ടില്‍ മുഹമ്മദ് (45) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 20 പാക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തു.

കഴിഞ്ഞ മാസം കഞ്ചാവ് വില്‍പ്പനക്കിടെ പിടിയിലായ മുഹമ്മദ് അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു. ഇതിനിടയിലാണ് വീണ്ടും കഞ്ചാവ് വില്‍പ്പനയ്ക്കിടെ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ വിനോദിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ്, യൂസഫലി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, മായ,നിതിന്‍ ചോമാരി തുടങ്ങിയവരും പങ്കെടുത്തു.
പെരുവള്ളൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും സമീപ പ്രദേശങ്ങളിലുള്ള കോളേജ് വിദ്യാര്‍ഥികളുമാണ് ഇയാളുടെ മുഖ്യ ഇടപാടുകാരെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Related Articles