തിരൂരങ്ങാടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു;5 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: കൊടിഞ്ഞി കടുവാളൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് കാര്‍ വയലിലേക്ക് മറിഞ്ഞു. കടുവാളൂര്‍ ചെറുമുക്ക് റോഡില്‍ ശങ്കരന്‍കുളത്തിന് സമീപം വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

ചെറുമുക്ക് ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോയിലിടിച്ച് വയലിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കുപറ്റിയ കാര്‍ ഡ്രൈവര്‍ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി ശരീഫ്(30)നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഓട്ടോ ഡ്രൈവര്‍ ചെറുമുക്ക് സ്വദേശി ഉസ്മാന്‍ (48),യാത്രക്കാരായ ചെറുമുക്ക് സ്വദേശികളായ ജംഷീര്‍(28), ആസിര്‍(21), റഹൂഫ്(28) എന്നിവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇവിടെ സ്ഥാപിച്ച സൂചനാ ബോര്‍ഡ് തിങ്കളാഴ്ച രാത്രി തകര്‍ത്തിരുന്നു.

Share news
error: Content is protected !!
Scroll to Top