Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് കയറിയ യുവാവ് പരിഭ്രാന്തി പടര്‍ത്തി: ആത്മഹത്യാശ്രമമെന്ന് സംശയം

HIGHLIGHTS : പരപ്പനങ്ങാടി:ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലൂടെ ഓടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പരപ്പനങ്ങാടി റെയില്‍വേ സ്...

പരപ്പനങ്ങാടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് കയറിയ യുവാവ് പരിഭ്രാന്തി പടര്‍ത്തി: ആത്മഹത്യാശ്രമമെന്ന് സംശയം

പരപ്പനങ്ങാടി:ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലൂടെ ഓടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോറത്തിലേക്ക് കടന്നുവന്നുകൊണ്ടിരുന്ന കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുകളിലാണ് പെട്ടന്ന് ഒരു യുവാവ് പ്രത്യക്ഷപ്പെട്ടത്.

sameeksha-malabarinews

ഉടനെ വണ്ടി നിര്‍ത്തിയെങ്കിലും ഇയാള്‍ ട്രെയിനിന് മുകളിലൂടെ ഓടുകയും താഴേക്ക് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. വൈദ്യുതീകരിച്ച റെയില്‍വേ ലൈന്‍ ആയതിനാല്‍ യുവാവിന്റെ ശരീരഭാഗം മുകളിലെ വൈദ്യുതി കമ്പിയില്‍ തട്ടിയാല്‍ മരണം മടക്കം സംഭവിച്ചേക്കാമെന്ന് മനസിലാക്കിയ സ്റ്റേഷന്‍മാസ്റ്റര്‍ റെയില്‍വേ ടിആര്‍ഡി വിഭാഗതത്തെ വിവരമറിയിച്ച് ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു.

തുടര്‍ന്ന് സ്റ്റേഷന്‍മാസ്റ്ററും മറ്റ് യാത്രക്കാരും ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. താഴേക്ക് കരിങ്കല്ലിലേക്ക് ചാടിയ ഇയാള്‍ക്ക് നിസാര പരിക്കുണ്ട്. ട്രെയിനില്‍ സ്ഥിരമായി കച്ചവടങ്ങളും മറ്റും ചെയ്യുന്ന ആളാണെന്ന് സൂചനയുണ്ട്. ചെറിയ മാനസികാസ്വാസ്ഥ്യം ഇയാള്‍ പ്രകടിപ്പിക്കുന്നതായും യാത്രക്കാര്‍ പറയുന്നു. റെയില്‍ വേഉദ്യഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ റഹിമാന്‍ എന്നാണ് പേരെന്ന് ഇയാള്‍ പറഞ്ഞതെന്നാണ് വിവരം. ഇപ്പോള്‍ ആലപ്പുഴയില്‍ താമസിക്കുന്ന ഇയാള്‍ മംഗലാപുരം സ്വദേശിയാണെന്ന് പറയപ്പെടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!