കോളേജ് യൂണിയന്‍ ഉദ്ഘാടനവും ചാരിറ്റി സെല്ലിന്റെ ഉദ്ഘാടനവും

പരപ്പനങ്ങാടി: ഇഷാഅത്തുല്‍ ഇസ്ലാം അറബിക് കോളേജ് യൂനിയന്‍ ഉദ്ഘാടനം പ്രമുഖ മോട്ടിവേഷന്‍ പ്രഭാഷകനും എഴുത്തുകാരനുമായ പി എം എ ഗഫൂര്‍ നിര്‍വ്വഹിച്ചു. നമ്മോട് സംസാരിക്കാനും കൂട്ടുകൂടാനും നമ്മുടെ വരവ് കാത്ത് നില്‍ക്കുന്ന ഒരുപാട് പ്രശസ്തര്‍ ഓരോ ലൈബ്രറിക്കുള്ളിലുമുണ്ടെന്നും അവരിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നിടത്താണ് നമ്മുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചാരിറ്റി സെല്ലിന്റെ ഉദ്ഘാടനം സാഹിത്യകാരന്‍ റഷീദ് പരപ്പനങ്ങാടി നിര്‍വഹിച്ചു.

ചെയര്‍മാന്‍ ഷമീര്‍ സി അധ്യക്ഷത വഹിച്ചു. ഇ ഒ ഹമീദ്, മന്‍സൂറലി ചെമ്മാട്, സി എച്ച് ഖാലിദ്, സി പി സൈതലവി മദനി,ബീന എം ബി, അബ്ദുല്‍ ഗഫൂര്‍ മൗലവി, ബിച്ചിക്കോയ പുളിക്കല്‍, നജാദ് ഹാദി നിലമ്പൂര്‍, മഹ്ബൂബ് ആലം പി കെ, ഷറഫിയ്യ, താഹ അമീന്‍, അസ്ഹറുദ്ദീന്‍, ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top