Section

malabari-logo-mobile

ജോളിയുടെ കൂട്ടുകാരിയെ അന്വേഷിച്ച് പോലീസ്

HIGHLIGHTS : കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കൂട്ടുകാരിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്. ജോളി ജോലി ചെയ്തിരുന്നതായി പ്രചരിപ്പിച്ച എന്‍ഐടിയു...

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കൂട്ടുകാരിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്. ജോളി ജോലി ചെയ്തിരുന്നതായി പ്രചരിപ്പിച്ച എന്‍ഐടിയുടെ സമീപത്ത് തയ്യല്‍ക്കട നടത്തിയിരുന്ന യുവതിയെയാണ് പോലീസ് അന്വേഷിക്കുന്നത്. അതെസമയം ഈ യുവതി തമിഴ്‌നാട്ടിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ തയ്യല്‍കടയും പൂട്ടിക്കിടക്കുകയാണ്. ജോളിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇവരുടെ ഫോട്ടകള്‍ കണ്ടെത്തിയത്.

ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഇവരുടെ കൂടെയുള്ള നിരവധി ഫോട്ടോകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2019 ല്‍ നടന്ന എന്‍ഐടി കലോല്‍ത്സവ സമയത്ത് ഈ യുവതിയും ജോളിക്കൊപ്പം എത്തിയരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം ഈ യുവതി കലോല്‍ത്സവേദിയില്‍ നില്‍ക്കുന്ന ഫോട്ടോകളും പോലീസിന് ലഭിച്ചിട്ടുണ്ട്. അതെസമയം ഈ യുവതികുറിച്ചുള്ള ഒരുവിവരവും ജോളിയില്‍ നിന്ന് അന്വേഷണം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

sameeksha-malabarinews

യുവതിയെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി കഥയുടെ ചുരുളഴിക്കാന്‍ സാധിച്ചേക്കുമേന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!