സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ 35 മരണം

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ 35 പേര്‍ മരിച്ചു. ഏഷ്യന്‍, അറബ് വംശജരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥരീകരിച്ചിട്ടില്ല.

ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് മദീനയ്ക്ക് സമീപം അപകടം ഉണ്ടായത്. തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടം സംഭവിച്ചത്.

Related Articles