Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് : കൂടുതല്‍ അറസ്റ്റുണ്ടാകും

HIGHLIGHTS : പ്രതികള്‍ക്ക് വേണ്ടി ലോക്കല്‍ പോലീസ് ഒത്തുകളിച്ചോ ? തിരൂരങ്ങാടി:  തിരൂരങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കൂടു...

പ്രതികള്‍ക്ക് വേണ്ടി ലോക്കല്‍ പോലീസ് ഒത്തുകളിച്ചോ ?
തിരൂരങ്ങാടി:  തിരൂരങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ ജുലൈയില്‍ പെണ്‍കുട്ടി പഠിക്കുന്ന വിദ്യാലയത്തില്‍ നടത്തിയ കൗണ്‍സിലങ്ങിലാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങള്‍ പുറത്തുവന്നത്. നിലവില്‍ മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍
കഴിഞ്ഞ ദിവസം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. തിരൂരങ്ങാടി സ്വദേശികളായ വെള്ളിലക്കാട് പാറയില്‍ മുഹമ്മദ് അനസ് (37), കൊളക്കാട്ടില്‍ അബ്ദുറഹിമാന്‍ എന്ന മാനു(37), പട്ടാളത്തില്‍ ബൈജു(37), പട്ടാളത്തില്‍ സന്തോഷ്(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയില്‍ നിന്ന് സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ 12 പേര്‍ക്കെതിരെ മൊഴിനല്‍കിയതായാണ് സൂചന. വരും ദിവസങ്ങളില്‍ ഇവരെയും ചോദ്യം ചെയ്‌തേക്കും.

ഈ കേസില്‍ തിരൂരങ്ങാടി പോലീസ് കടുത്ത അനാസ്ഥയാണ് കാണിച്ചതെന്ന ആക്ഷേപം ശരിവെക്കുന്നതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അറസ്റ്റ്. അന്ന് പോലീസ് ഇപ്പോള്‍ അറസ്റ്റിലായ സന്തോഷിനെ മാത്രമായിരുന്നു പിടികൂടിയത്. സന്തോഷിനെ മാത്രം അറസ്റ്റ് ചെയ്ത് കേസ് ലഘൂകരിക്കുകയായിരുന്നു.

sameeksha-malabarinews

കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് മറ്റുള്ളവരെ പോലീസ് അറസ്റ്റ്‌ചെയ്യാതിരുന്നതെന്ന ആക്ഷേപം അന്നുതന്നെ ഉയര്‍ന്നിരുന്നു. മുസ്ലീംലീഗിന്റെ പ്രാദേശിക നേതാക്കളാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പട്ടവരില്‍ രണ്ടുപേര്‍. നേരത്തെ തിരൂരങ്ങാടി പോലീസിന് പെണ്‍കുട്ടിയുടെ പരാതിയില്‍ നടന്ന തെളിവെടുപ്പിനിടെ പെണ്‍കുട്ടി ഇപ്പോള്‍ അറസ്റ്റിലയാവരടക്കം 12 പേര്‍ക്കെതിരെ മൊഴിനല്‍കിയിരുന്നത്രെ . എന്നാല്‍ പ്രതികള്‍ക്കുവേണ്ടിയുള്ള ഉന്നത ഇടപെടലുകളും സമ്മര്‍ദ്ധവും മൂലം പോലീസ് പെണ്‍കുട്ടിയെ അടക്കം ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചു എന്നാണ് ബന്ധുക്കള്‍ പരാതി പറയുന്നത്.

പിന്നീട് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുഖേനെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ചാണ് കഴിഞ്ഞ ദിവസം ഈ കേസില്‍ നിര്‍ണ്ണായകമായ അറസ്റ്റ് നടത്തിയത്

അറസ്റ്റിലായവരുടെ വീടുകളിലും കടകളിലും ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയിഡില്‍ ഇവരുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ടെന്നും് സൂചനയുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!