Section

malabari-logo-mobile

മോട്ടോര്‍ വാഹന നിയമലംഘനത്തിനുള്ള പിഴത്തുക കുറച്ചു

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹന നിയമം ലംഘനത്തിലെ പിഴത്തുക കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പിഴത്തുകയിലെ ഭേദഗതിക്ക് മന്ത്രി സഭ അംഗീകാര...

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹന നിയമലംഘനത്തിലെ പിഴത്തുക കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പിഴത്തുകയിലെ ഭേദഗതിക്ക് മന്ത്രി സഭ അംഗീകാരം നല്‍കി.

ഇതോടെ സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴ 1000 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചു. അമിത വേഗത്തിന് ആദ്യ നിയമലംഘനത്തിന് 1500 രൂപയും ഇത് ആവര്‍ത്തിച്ചാല്‍ 3000 രൂപയുമാണ് പിഴ നല്‍കേണ്ടത്. അതെസമയം മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ പതിനായിരം തന്നെ നല്‍കണം. 18 വയസിന് താഴെയുള്ളവര്‍ വാഹനമോടിച്ചാല്‍ പിഴ കുറയില്ല. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ രണ്ടായിരം രൂപയാണ് പിഴ. അമിത ഭാരം കയറ്റുന്നതിന് 2000 രൂപയായിരുന്ന പിഴ ആയിരമായി കുറച്ചു.

sameeksha-malabarinews

ഏതൊക്കെ വിഭാഗങ്ങളില്‍ എത്രത്തോളം പിഴ കുറയ്ക്കാന്‍ കഴിയും എന്നതു സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!