Section

malabari-logo-mobile

മലയാള സിനിമ വിജയ് പേടിയില്‍ : ബിഗിലിന് റിലീസിങ്ങ് നല്‍കാതെ കേരളത്തിലെ തിയ്യേറ്ററുകള്‍

HIGHLIGHTS : ഇളയദളപതി വിജയ് എന്ന കൊടുങ്കാറ്റിനെ ഭയന്ന് മലയാള സിനിമാ നിര്‍മ്മാതാക്കള്‍. ഒക്ടോബര്‍ 25ന് റിലീസ് ചെയ്യുന്ന വിജയ് ചിത്രം

ഇളയദളപതി വിജയ് എന്ന കൊടുങ്കാറ്റിനെ ഭയന്ന് മലയാള സിനിമാ നിര്‍മ്മാതാക്കള്‍. ഒക്ടോബര്‍ 25ന് റിലീസ് ചെയ്യുന്ന വിജയ് ചിത്രം ബിഗിലിന്റെ കേരള എന്‍ട്രിയാണ് ഇപ്പോള്‍ സൂപ്പര്‍സ്റ്റാറുകളടക്കുമുള്ള നായകന്‍മാരെ ആശങ്കപ്പെടുത്തുന്നത്. കേരളത്തിലെ നാനൂറ് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് കരുതിയിരുന്ന ബിഗില്‍ ആദ്യദിനം 125 തിയ്യേറ്ററുകളില്‍ മാത്രമാണ് സ്‌ക്രീന്‍ ചെയ്യാന്‍ നല്‍കാനാകു എന്ന നിലപാട് കര്‍ശനമാക്കാന്‍ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇത് ഫാന്‍സ് അസോസസിയേഷനുകള്‍ തമ്മിലുള്ള വലിയ തര്‍ക്കങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്. വിജയ് ചിത്രത്തെ പേടിച്ച ചില സൂപ്പര്‍ സ്റ്റാറുകള്‍ നടത്തിയ അണിയറനീക്കങ്ങളാണ് തിയ്യേറ്ററുകള്‍ ലഭിക്കാത്ത അവസ്ഥക്ക് കാരണമെന്ന് ആരാധകരുടെ ആരോപണം. ആദ്യദിന കളക്ഷനില്‍ ഒടിയനെ ബിഗില്‍ മറികടക്കുമെന്ന് വിജയ് ഫാന്‍സുകാര്‍ ഉറപ്പിക്കുന്നു.

sameeksha-malabarinews

കേരളത്തില്‍ റിലീസ്ചെയ്ത  ചിത്രങ്ങളില്‍ ഫസ്റ്റ് ഡേ കളകക്ഷനില്‍ ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രമായ ഒടിയനാണ് മുന്നില്‍. ആറരകോടി ഒടിയന്‍ കളക്ട് ചെയ്തപ്പോള്‍ തൊട്ടടുത്തുതന്നെ കഴിഞ്ഞ വിജയ്ചിത്രമായ സര്‍ക്കാര്‍ ആറുകോടി കളക്ട് ചെയ്തിരുന്നു.

എന്നാല്‍ ബിഗില്‍ പുറത്തിറങ്ങുന്നതോടെ ഈ ചരിത്രമല്ലാം വഴിമാറുമെന്നാണ് വിജയ് ഫാന്‍സ് അവകാശപ്പെടുന്നത്. കേരളത്തില്‍ ആദ്യദിനത്തില്‍ 305 ഫാന്‍സ് ഷോകള്‍ നടത്താനാണ് ആരാധകര്‍ ഉദ്ദേശിക്കുന്നത്. ഇത് നടന്നാല്‍ ഫസ്റ്റ് ഡേ കളകക്ഷന്‍ ഏഴുകോടി കടക്കുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. കൂടാതെ ആദ്യ ദിനത്തില്‍ ഇത്രത്തോളം ഫാന്‍സ് ഷോ നടക്കുന്ന ഇതരഭാഷ ചിത്രമായി ഇതോടെ ബിഗില്‍ മാറുകയും ചെയ്യും.

എജിഎസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ചിരിക്കുന്ന ബിഗില്‍ കേരളത്തില്‍ റിലീസിനെടുത്തിരിക്കുന്നത് നടന്‍ പ്രിഥ്വിരാജിന്റ വിതരണകമ്പനിയാണ്. എന്നാല്‍ നേരിട്ടൊരു എറ്റുമുട്ടലിന് പ്രഥ്വിരാജും തയ്യാറാകില്ലെന്നാണ് സൂചന. ഫാന്‍സ് ഷോകളില്‍ പ്രിഥ്വിരാജിന് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
150 കോടിയിലധികം ചിലവഴിച്ച് നിര്‍മ്മിച്ച ബിഗില്‍ ലോകത്താകെ 4200 കേന്ദ്രങ്ങളില്‍ ആദ്യദിനത്തില്‍ സ്‌ക്രീന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് . മെര്‍സില്‍ ഒരുക്കിയ അറ്റ്‌ലിയാണ് ബിഗിലിന്റെ സംവിധായകന്‍. ദക്ഷിണേന്ത്യയിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!