Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ നാലു ദിവസം കിണറ്റില്‍ അകപ്പെട്ട മിണ്ടാപ്രാണിയെ രക്ഷിച്ചു

HIGHLIGHTS : തിരൂരങ്ങാടി: നാല് ദിവസമായി കിണറ്റില്‍ അകപ്പെട്ട മിണ്ടാപ്രാണിക്ക് വൈറ്റ് ഗാര്‍ഡ് കാരുണ്യത്തില്‍ പുനര്‍ ജന്മം. ചെറുമുക്ക് റഹ്മത്ത് നഗര്‍ സ്വദേശി മാട്...

തിരൂരങ്ങാടി: നാല് ദിവസമായി കിണറ്റില്‍ അകപ്പെട്ട മിണ്ടാപ്രാണിക്ക് വൈറ്റ് ഗാര്‍ഡ് കാരുണ്യത്തില്‍ പുനര്‍ ജന്മം. ചെറുമുക്ക് റഹ്മത്ത് നഗര്‍ സ്വദേശി മാട്ടുമ്മല്‍ കബീറിന്റെ വീട്ടിലെ കിണറ്റില്‍ വീണ പൂച്ചയെയാണ് നാല് ദിവസത്തിന് ശേഷം വൈറ്റ് ഗാര്‍ഡ് പുറത്തെത്തിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പൂച്ച കിണറ്റില്‍ വീഴുന്നത്. അതിന് ശേഷം പുച്ചയെ കിണറ്റില്‍ നിന്നും കയറ്റുന്നതിന് പല തരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഒരു ഭാഗത്ത് മാത്രം അല്‍പ്പം വെള്ളമുള്ള കിണറിന് 15 കോല്‍ താഴ്ച്ചയാണുള്ളത്.

വീട്ടുകാരും നാട്ടുകാരും പലതരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ കിണറില്‍ ഇറങ്ങുന്നവരേയും സമീപിച്ചെങ്കിലും പൂച്ചയുള്ളതിനാല്‍ കിണറിലിറങ്ങാന്‍ മടിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ വിവരം തിരൂരങ്ങാടി മണണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖിനെ അറിയിക്കുകയായിരുന്നു. ഉടനെ പരപ്പനങ്ങാടി വൈറ്റ് ഗാര്‍ഡ് വൈസ് ക്യാപ്റ്റന്‍ ജംഷി മാപ്പുട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. നിമിഷ നേരം കൊണ്ട് പൂച്ചയെ പുറത്തെടുത്തു.

sameeksha-malabarinews

പൂച്ചയുടെ പരാക്രമത്തില്‍ ജംഷിക്ക് നിസാര പരിക്കേറ്റു. ജംഷിയെ സഹായിക്കുന്നതിന് പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ അംഗങ്ങളും വൈറ്റ് ഗാര്‍ഡ് മെമ്പര്‍മാരുമായ മുനീര്‍ സ്റ്റാര്‍, ഹബീബ് മെട്രോ, അന്‍സാര്‍ അഞ്ചപ്പുര എന്നിവരുമുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!