തിരൂരങ്ങാടിയില്‍ കടകളില്‍ മോഷണം;പണവും സാധനങ്ങളും മോഷ്ടിച്ചു

തിരൂരങ്ങാടി: കരിമ്പില്‍ രണ്ട് കടകളില്‍ മോഷണം. പണവും സാധനങ്ങളും മോഷ്ടിച്ചു. വെന്നിയൂര്‍ കൊടിമരം സ്വദേശി കാരാട്ട് മുഹമ്മദ് അന്‍വറിന്റെ കരിമ്പിലെ പലചരക്ക് കടയായ കാരാട്ട് സ്റ്റോറിന്റെ പൂട്ട് പൊളിച്ച് മോഷണം നടന്നത്തി. ഇവിടെ നിന്ന്
5000 രൂപ മോഷിടിച്ചിട്ടുണ്ട്.

ഇവിടെ നിന്ന് 300 മീറ്റര്‍ അപ്പുറത്തുള്ള മറ്റൊരു പലചരക്ക് കടയായ കക്കാട് സ്വദേശി വട്ടപറബന്‍ അബൂബക്കറിന്റെ പല ചരക്ക് കടയായ വി പി സ്റ്റോറില്‍ പൂട്ട് പൊട്ടിച്ച് കടയില്‍ കയറി പലചരക്ക് സാധനങ്ങള്‍ മോഷിടിച്ചിട്ടുണ്ട്.

കടയുടമയുടമകളുടെ പരാതിയില്‍ എസ് ഐ. വി യു അബ്ദുല്‍ അസീസ്
കെ.സുധീഷ് എന്നിവര്‍ സ്ഥലം പരിശോധന നടത്തി.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top