കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് യുപി പോലീസ്

ലഖ്‌നൗ: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശില്‍ വെച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ട്വിറ്ററിലൂടെയാണ് അദേഹം താന്‍ കസ്റ്റഡിയിലായ കാര്യം അറിയിച്ചത്. അലിഗഡ് സര്‍വ്വകലാശാലയിലേക്കുള്ള യാത്രാമധ്യേയാണ് കസ്റ്റഡിയില്‍ എടുത്തത്. മുകളില്‍ നിന്നുള്ള ഉത്തരവു പ്രകാരമാണ് തങ്ങള്‍ കസ്റ്റഡിയിലെടുത്തതെന്ന് യുപി പോലീസ് തന്നോട് പറഞ്ഞുവെന്നും ട്വിറ്ററില്‍ പറയുന്നു.

നേരത്തെ മുംബൈ പോലീസും കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Share news
error: Content is protected !!
Scroll to Top