മാതാവ് വൃക്ക നല്‍കാന്‍ തയ്യാര്‍; ജിന്‍സിക്ക് വേണ്ടത് കാരുണ്യത്തിന്റെ സഹായ ഹസ്തം

പരപ്പനങ്ങാടി: ഇരുവൃക്കകളും തകരാറിലായ യുവതി വൃക്ക മാറ്റിവയ്ക്കാന്‍ സാമ്പത്തിക സഹായം തേടുന്നു. വള്ളിക്കുന്ന് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ കൊടക്കാട് താമസിക്കുന്ന പള്ളിയാളി കൃഷ്ണന്റെ മകന്‍ സനീഷിന്റെ ഭാര്യ ജിന്‍സി(23)ആണ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: ഇരുവൃക്കകളും തകരാറിലായ യുവതി വൃക്ക മാറ്റിവയ്ക്കാന്‍ സാമ്പത്തിക സഹായം തേടുന്നു. വള്ളിക്കുന്ന് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ കൊടക്കാട് താമസിക്കുന്ന പള്ളിയാളി കൃഷ്ണന്റെ മകന്‍ സനീഷിന്റെ ഭാര്യ ജിന്‍സി(23)ആണ് ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കരുണ തേടുന്നത്. മാതാവിന്റെ വൃക്ക ജിന്‍സിക്ക് യോജിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചികിത്സാച്ചെലവുമൂലം പ്രയാസത്തിലായ കുടുംബത്തിന് ശസ്ത്രക്രിയയ്ക്ക് പണമില്ലാത്ത അവസ്ഥയാണ്.

നാട്ടുകാരുടെയും മറ്റും സഹായത്തോടെ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശാസ്ത്രക്രിയക്ക് ഏകദേശം 15 ലക്ഷത്തോളം രൂപ ചിലവ് വരും. നാട്ടുകാരുടെ നേതൃത്വത്തില്‍ ജിന്‍സിയുടെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ ചികിത്സാ സഹായനിധി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

പതിനാലാം വാര്‍ഡ് മെമ്പര്‍ സുഹറ ചോളക്കകത്ത് ചെയര്‍മാനും പതിമൂന്നാം വാര്‍ഡ് മെമ്പര്‍ കെ വിശ്വനാഥന്‍ കണ്‍വീനറും ടി ചന്ദ്രന്‍ ട്രഷററുമായി ജിന്‍സി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. വള്ളിക്കുന്ന് അരിയല്ലൂര്‍ ബ്രാഞ്ച് കോര്‍പറേഷന്‍ ബാങ്കില്‍ 520101265798190 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ് സി കോഡ് സി ഒ ആര്‍ പി 0001504 . ബന്ധപ്പെടാനുള്ള നമ്പര്‍:സ് 9562434132, 9847990758.
വാര്‍ത്താസമ്മേളനത്തില്‍ സുഹറ ചോളക്കകത്ത്, എസ്.പ്രഭാകരന്‍, കെ വിശ്വനാഥന്‍, കൂനേരി ഷജില്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •