Section

malabari-logo-mobile

ഞങ്ങളുടെ ക്ലാസ്സ് മുറികള്‍ തിരിച്ചുതരൂ…വള്ളിക്കുന്ന് ബോര്‍ഡ് സ്‌കൂളിലെ കരുന്നുകളുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കരുത്

HIGHLIGHTS : വള്ളിക്കുന്ന്: ഏറെ വ്യത്യസ്തമായ ഒരു ഹരജിയുമായി വള്ളിക്കുന്ന് അരിയല്ലൂര്‍ ജിയുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. ഞങ്ങളുടെ ക്ലാസ് മുറികള്‍...

വള്ളിക്കുന്ന്: ഏറെ വ്യത്യസ്തമായ ഒരു ഹരജിയുമായി വള്ളിക്കുന്ന് അരിയല്ലൂര്‍ ജിയുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. ഞങ്ങളുടെ ക്ലാസ് മുറികള്‍ ഞങ്ങള്‍ക്ക് തിരിച്ചു തരൂ എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഇന്ന് അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വില്ലേജ് ഓഫീസിലെത്തി. തങ്ങളുടെ പഠനത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു ഗൗരവമേറിയ വിഷയം വില്ലേജ് അധികാരിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് തങ്ങളുടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂടെ ഇവര്‍ വില്ലേജ് ഓഫീസില്‍ എത്തിയത്.

2019 ഒക്ടോബര്‍ 25 മുതല്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചുവരുന്ന തങ്ങളുടെ മൂന്നു ക്ലാസ് മുറികള്‍ വിട്ടുതരണമെന്നതായിരുന്നു അവരുടെ ആവശ്യം. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കാല്‍നടയായാണ് നിവേദനം നല്‍കാനെത്തിയത്.

sameeksha-malabarinews

117 വിദ്യാര്‍ത്ഥികള്‍ നിലവില്‍ ക്ലാസോ ഫര്‍ണിച്ചറോ ഇല്ലാതെ നിലത്തിരുന്നാണ് ഇവിടെ പഠിക്കുന്നത്. ക്യാമ്പ് മറ്റെവിടെയെങ്കിലും മാറ്റി കുട്ടികള്‍ക്ക് പഠിക്കാനുള്ള അവകാശം സംരക്ഷിക്കണം എന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ റവന്യു അധികൃതര്‍ ക്യാമ്പ് പിരിച്ചുവിട്ടിട്ടും അനധികൃതമായി ഏതാനും പേര്‍ സ്‌കൂളില്‍ തങ്ങുകയാണ്. ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ് അരിയല്ലൂര്‍ ജി.യു.പി.എസ്. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഭൗതിക സൗകര്യങ്ങളിലും ഏറെ മുന്നിലാണ് ഈ വിദ്യാലയം.

നിവേദനം അരിയല്ലൂര്‍ വില്ലേജ് ഓഫീസര്‍ അജിത് കുമാര്‍ ഏറ്റുവാങ്ങി. വാര്‍ഡുമെമ്പര്‍ ഇ. അനിഷ്, എസ്എംസി ചെയര്‍മാന്‍ വിനയന്‍ പാറോല്‍, മാതൃ സമിതിയംഗമായ എന്‍.സി, എസ്എംസി അംഗം സുഷില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!