നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി;ദിലീപ് പ്രതിയായി തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി തള്ളി. ദിലീപിനെ പ്രതിയാക്കാന്‍ പാകത്തിലുളള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്.

ദിലീപിനെ ഒഴിവാക്കിയാല്‍ കേസിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദങ്ങള്‍ വിചാരണ കോടതി അംഗീകരിച്ചു. കേസിന്റെ വിചാരണ തുടങ്ങുമുമ്പുള്ള പ്രാരംഭ വാദത്തിനിടെയാണ് ദിലീപ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കേടതിക്കു മുമ്പിലെത്തിയത്.

ആവശ്യമെങ്കില്‍ ദിലീപിന് അപ്പീല്‍ നല്‍കാം. കുറ്റം ചുമത്തല്‍ തിങ്കളാഴ്ച നടക്കും. കേസിലെ എല്ലാ പ്രതികളും ഹാജരാക്കണം.

Share news
error: Content is protected !!
Scroll to Top