തിരൂരങ്ങാടിയില്‍ നിയന്ത്രണംവിട്ട ബസ് കാറിലും ഇലക്ട്രിക്ക് പോസ്റ്റുകളിലും ഇടിച്ചു

In Tirurangadi, an out of control bus collided with a car and electric posts

Share news
 • 9
 •  
 •  
 •  
 •  
 •  
 • 9
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: നിയന്തണംവിട്ട ബസ് എതിരെ വന്ന കാറിലും ഇലക്ട്രിക്ക് പോസ്റ്റുകളിലും ഇടച്ചു. ഇന്ന് ഉച്ചയക്ക് തിരൂരങ്ങാടി പി എസ്എം കോളേജിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് കാറിലും രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകളിലും ഇടിക്കുകയായിരുന്നു.

ഇടിയെതുടര്‍ന്ന് ഇലക്ട്രിക്ക് പോസ്റ്റുകള്‍ പൂര്‍ണമായും തകര്‍ന്നു കാറിനും കേടുപാടുകള്‍ സംഭവിച്ചു. അതെസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ചെമ്മാട് നിന്ന് കക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. അപകടത്തെ തുടര്‍ന്ന് കുറച്ചുസമയം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

Share news
 • 9
 •  
 •  
 •  
 •  
 •  
 • 9
 •  
 •  
 •  
 •  
 •