കൊവിഡ് ബാധിച്ച് മലപ്പുറത്ത് ഒരു മരണം കൂടി

മഞ്ചേരി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടു. മലപ്പുറം ആലത്തൂര്‍ പടി പള്ളിയാല്‍ പീടിയേക്കല്‍ അബ്ദുല്ല (68)യാണ് ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

നാല് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഹൃദ് രോഗത്തിന് ചികിത്സയുണ്ടായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമായിട്ടില്ല.

ഭാര്യ: ഫാത്തിമ. മക്കള്‍: മുജീബ് റഹ്മാന്‍ (റിയാദ്), സദഖത്തുള്ള, സാദിഖ്, സൈഫുന്നീസ.

 

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •