തേഞ്ഞിപ്പലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ തുടരുന്നു

The search for the missing youth who drowned in Thenjipalam continues

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തേഞ്ഞിപ്പലം: ഇന്നലെ രാത്രിയില്‍ തേഞ്ഞിപ്പലം നീരോല്‍പ്പാലത്ത് തോട്ടില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ തുടരുന്നു. പള്ളിക്കല്‍ ശ്രാമ്പിയ ബസാര്‍ കാഞ്ഞിരശ്ശേരി വീട്ടില്‍ ബാലന്റെ മകന്‍ ജിതേഷിനെയാണ് കാണാതായത്.

സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി എട്ടുമണിയോടെ നീരോല്‍പ്പാലം വടക്കിയില്‍ മാട് തോട്ടില്‍ കുളിക്കുന്നതിനിടയിലാണ് ഒഴുക്കില്‍പ്പെട്ടത്. തിരച്ചിലിനായി കുന്നത്ത് അണ്‌ക്കെട്ട് തടഞ്ഞ് പരിശോധനനടത്തുകയാണ്. കാഴ്ച്ചക്കാരായി ആരും ഇവിടേക്ക് എത്തരുതെന്ന് തേഞ്ഞിപ്പലം പോലീസ് അറിയിച്ചിട്ടുണ്ട്.

പോലീസിന്റെയും ഫയര്‍ ആന്റ് റസ്‌ക്യുവു ഉദ്യോഗസ്ഥരുടെയും മുങ്ങല്‍ വിദഗ്തരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •