Section

malabari-logo-mobile

വീടിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് യുവാവ് മരിച്ചു

HIGHLIGHTS : തിരുനാവായ: വീടിന്റെ മുകളിലെ സണ്‍ഷേഡില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈരംകോട് അമരിയില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഉമറു...

തിരുനാവായ: വീടിന്റെ മുകളിലെ സണ്‍ഷേഡില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈരംകോട് അമരിയില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഉമറുല്‍ ഫാറൂക്ക് (കുഞ്ഞിപ്പ-44) ആണ് മരിച്ചത്.

കഴിഞ്ഞദിവസം രാവിലെയായിരുന്നു അപകടം സംഭവിച്ചത്. വീഴ്ച്ചയില്‍ തലക്ക് ഗുരുതര പരിക്കേറ്റ ഫാറൂക്കിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

sameeksha-malabarinews

മാതാവ്: മറിയാമു. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: മുഹമ്മദ് ഷിഫില്‍, മുഹമ്മദ് ഷഹല്‍, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് ഷഹീല്‍. സഹോദരങ്ങള്‍: മുഹിയുദ്ധീന്‍, സുഹറ, ജമീല, മൈമൂന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!