Section

malabari-logo-mobile

കളിയാട്ടമുക്കില്‍ വന്‍ മയക്കുമരുന്നു വേട്ട;യുവാവ് പിടിയില്‍

HIGHLIGHTS : തിരൂരങ്ങാടി: കളിയാട്ടമൂക്കില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാനസിക രോഗത്തിനും വേദനക്കും മറ്റുമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന 705 അല്‍പ്രസോളം ഗുള...

തിരൂരങ്ങാടി: കളിയാട്ടമൂക്കില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാനസിക രോഗത്തിനും വേദനക്കും മറ്റുമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന 705 അല്‍പ്രസോളം ഗുളികകളും 200 ക്ലോണസെപാം ഗുളികകളുമാണ് പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. പാറേക്കാവ് സ്വദേശി പുത്തന്‍ മാളിയേക്കല്‍ ഫായിസ്(30)ആണ് പിടിയിലായത്.

ഡോക്ടര്‍മാര്‍ സെഡേഷനുവേണ്ടി നല്‍കുന്ന ഈ ഗുളികള്‍ പ്രിസ്‌ക്രിപ്ഷനില്ലാതെ ഒരുകാരണവശാലും നല്‍കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഒരു മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ അനധികൃതമായി ഇത്തരത്തിലുള്ള മരുന്നുകള്‍ വില്‍പ്പന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്താനായതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദ് പറഞ്ഞു. ഓട്ടോറിക്ഷയില്‍ ഈ ഗുളികള്‍ വില്‍പ്പന നടത്താനായി പോകുന്നതിനിടയിലാണ് ഇയാള്‍ ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. മലപ്പുറം ജില്ലയില്‍ തന്നെ ഇത്രയധികം മയക്കുമരുന്നു ഗുളികകള്‍ പിടിച്ചെടുത്ത കേസുകള്‍ കുറവാണ്.

sameeksha-malabarinews

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ യൂസഫലി, ബിജു, മുരുകന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മായ, ലിഷ, ഡ്രൈവര്‍ ഷജില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!