പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

തിരൂരങ്ങാടി: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ യുവാവ് പിടി യില്‍. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി സഗീഷിനെ ബംഗളുരുവില്‍നിന്നാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുമ്പാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.

നാട് വിട്ട പ്രതിയെക്കുറിച്ച് ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കര്‍ണാടകയില്‍ ഒളിവില്‍ തമാസിക്കുകയാണെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് തിരൂരങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ കെ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ പൊലീസ് കര്‍ണാടകയിലെത്തിയാണ് പ്രതിയെ പിടികൂടിയത്.

അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുബൈര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അമര്‍നാഥ്, ലക്ഷ്മണന്‍, ജോഷി എന്നിവര്‍ അന്വേഷക സംഘത്തിലുണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top