
മോഡേൺ ബസാറിന് സമീപം കാടുമൂടിയ സ്വകാര്യസ്ഥലം വെട്ടിത്തെളിക്കാൻ വിളിച്ച രണ്ട് അതിഥിത്തൊഴിലാളികളുടെ 11,500 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച മൂന്നാമനും അറസ്റ്റിൽ.
പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം തട്ടപ്പിലാക്കിൽ വിട്ടിൽ ടി എച്ച് ഹാരിസിനെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ടൗൺ പൊലിസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ടൗൺ പൊലീസിന്റെ ചോദ്യംചെയ്യലിലാണ് നല്ലളത്തെ കേസിലും ഇയാൾ പ്രതിയാണെന്ന് വ്യക്തമായത്. നല്ലളം ഇൻസ്പെക്ടർ കെ സുമിത് കുമാർ, എസ്ഐ ഡി ധനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഫറോക്ക് എസിപി ക്രൈം സ്ക്വാഡുമാണ് കേസന്വേഷിച്ച് മുഴുവൻ പ്രതികളേയും പിടികൂടിയത്.
നല്ലളം സ്റ്റേഷൻ പരിധിയിൽ മോഡേൺ ബസാറിന് സമീപം ഒഴിഞ്ഞ കാടുമൂടിയ സ്ഥലം വെട്ടിത്തെളിയിക്കാനെന്ന പേരിൽ പശ്ചിമബംഗാൾ സ്വദേശികളായ റജാവുൽ അലി, സുഹൃത്ത് അബ്ദുൽകരീം മോണ്ടാലു എന്നിവരെ വിളിച്ചുവരുത്തി, ഇവരുടെ പണമടങ്ങുന്ന പേഴ്സും വസ്ത്രവും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു. ആലപ്പുഴ അമ്പലപ്പുഴ പുറക്കാട് കൈതവളപ്പിൽ അൻവർ (36), കൊല്ലം കുളത്തു പ്പുഴ കല്ലുവെട്ടുകുഴി നസീർ മൻസിൽ ഷാജു മോൻ (46) എന്നിവർ തൊട്ടടുത്ത ദിവസം പിടിയിലായിരുന്നു.
നല്ലളത്തെ കവർച്ചയ്ക്ക് ശേഷം കാറിലുള്ള യാത്രക്കിടെ ഇതേ പ്രതികൾ കാടാമ്പുഴ സ്റ്റേഷൻ പരിധിയിലും തട്ടിപ്പ് നടത്തി മൊബൈൽ ഫോണും 5000 രൂപയും മോഷ്ടിച്ചിരുന്നു. തൃശൂർ ചാവക്കാടും സമാന സംഭവം ഉണ്ടായതായി വിവരമുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




