
കോഴിക്കോട്: വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് സ്‌പ്രേയിങ്ങ് മെഷീനുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍. കല്ലായി മാങ്ങശ്ശേരി പറമ്പില്‍ പ്രമീസി(40)നെയാണ് വെള്ളയില്‍ പൊലീസ് പിടികൂടിയത്.
കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ കോമ്പൗണ്ടിനകത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിനുള്ളില്‍ സൂക്ഷിച്ച ഒരു ലക്ഷം രൂപയോളം വിലയുള്ള 60 സ്‌പ്രേയിങ്ങ് മെഷീനുകളാണ് പ്രതിയും സുഹൃത്തും മോഷ്ടിച്ചത്.
എസ്‌ഐമാരായ അഭിലാഷ്, ശ്യാം, സി പിഒ സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൂട്ടുപ്രതി നേരത്തെ പിടിയിലായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




