ദേശീയതലത്തില്‍ മൂന്നാം മുന്നണിക്കായുള്ള നീക്കം ശക്തമാകുന്നു

downloadദില്ലി: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനിയും ബിജെപിയെയും മാറ്റിനിര്‍ത്തി മറ്റൊരു സഖ്യം എന്ന ഇടതുപക്ഷത്തിന്റെ നീക്കത്തിന് കൂടുതല്‍ പിന്തുണ. ഒക്ടോബര്‍ 20 ന് ഇടതുപക്ഷം സംഘടിപ്പിക്കുന്ന മതേതര സംരക്ഷണ കണ്‍വെന്‍ഷനില്‍ കൂടുതല്‍ പ്രമുഖ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് വ്യക്തമായി.

സമാജ്‌വാദി പാര്‍ട്ടി നേതാവ് മൂലായം സിങ്ങ് യാദവും ജെഡിയു നേതാവും മുന്‍ എന്‍ഡിഎ കണ്‍വീനറുമായ ശരദ് യാദവും പങ്കെടുക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ഇതിനുപൂറമെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായക്കും യുപിഎ സംഖ്യത്തിലെ പ്രബലരായ എന്‍സിപി നേതാക്കളും ഇടതു നേതാക്കളോടൊപ്പം വേദി പങ്കിടാനൊരുങ്ങുകയാണ്.
ഇവരെ കൂടാതെ ആന്ധ്രയില്‍ നിന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്സ് നേതാവ് ജഗന്‍ മോഹനെയും ഈ കണ്‍വെന്‍ഷനില്‍ പങ്കെടുപ്പികാനുള്ള ശ്രമവും നടക്കുന്നുണ്ട്. തമിഭ്‌നാട്ടില്‍ നിന്ന് ജയലളിയുടെ എഐഡിഎംകെ കുടി ഈ സംഖ്യത്തിലെത്തിയാല്‍ ദേശിയ തലത്തില്‍ അത് വന്‍ചലനങ്ങള്‍്ക്ക് ഇടവരുത്തുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍

Share news
error: Content is protected !!
Scroll to Top