തൃക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഉദ്ഘാടനം 19 ന്

തിരൂരങ്ങാടി : ഹൈസ്‌കൂളാക്കി ഉയര്‍ത്തിയ തൃക്കുളം ജിയുപി സ്‌കൂളിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 19 ന് ശനിയാഴ്ച നടക്കും. വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വ്വിക്കുമെന്ന് പ്രാധാന അധ്യാപകന്‍ ടോമി മാത്യുവും പിടിഎ പ്രസിഡന്റ് ബഷീര്‍ കൊടപ്പനക്കലും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

30 പുതിയ ക്ലാസ് മുറികള്‍ ആധുനിക സൗകര്യത്തോടെയുള്ള ഓഡിറ്റോറിയം, സ്റ്റിം കുക്കിങ് സൗകര്യത്തോടെയുള്ള ആധുനിക അടുക്കള, കമ്പ്യൂട്ടര്‍ ലാബ് എന്നിവക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ എസ്എംസി ചെയര്‍മാന്‍ വിടി ഹുസൈന്‍ ഹാജി, പിടിഎ വൈസ് പ്രസിഡന്റ് ടി പ്രേമരാജന്‍, എസ്ആര്‍ജി കണ്‍വീനര്‍ പി ഉണ്ണി, അയ്യപ്പന്‍ എന്നിവരും പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top