തിരു : തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിന് നേരെ മാവോയിസ്റ്റ് ആക്രമണ ഭീഷണി ഉണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് കേരള തമിഴ്‌നാട് ജില്ലാ അതിര്‍ത്തികളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. തിരുനല്‍വേലി, കന്യാകുമാരി, തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നവരെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്.
കൂടംകുളം ആണവനിലയത്തിന് നേരെ മാവോയിസ്റ്റ് സംഘടനകളുടെയും തീവ്രവാദ അനുഭാവമുള്ള സംഘടനകളും രഹസ്യ നീക്കം നടത്തുന്നതായാണ് കേന്ദ്ര ഇന്റലിജന്‍സില്‍ നിന്ന് കിട്ടിയിരിക്കുന്ന വിവരം.
ഈ സംഭവത്തിന്റെ പശ്ചാത്താലത്തില്‍ കൂടം കുളം ആണവനിലയത്തിന്റെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.




