ഇടുക്കിയിലും വയനാട്ടിലും ഇന്ന്‌ എല്‍ഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി : കസ്തൂരി രംഗന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഇടുക്കിയിലും വയനാട്ടിലും   എല്‍ഡിഎഫ് ഹര്‍ത്താല്‍ . രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

ജില്ലയിലെ പതിനായിര കണക്കിന് കൃഷിക്കാരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഏത് നീക്കവും ചെറുക്കും. കൃഷിക്കാര്‍ക്കുള്ള ആശങ്കകള്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിലും ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ജില്ലയിലെ 48 വില്ലേജുകളെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ജനവിരുദ്ധമാണ്. അതിനിടയില്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രംഗത്തെത്തുകയും ചെയ്തു. ഇതിനെതിരെയാണ് ഹര്‍ത്താലെന്ന് എല്‍ഡിഎഫ് ഇടുക്കിജില്ലാകണ്‍വീനര്‍ സികെ കൃഷ്ണന്‍കുട്ടി അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top