വൃദ്ധയുടെ കൊലപാതകം; പ്രതികള്‍ ഉടന്‍ പിടിയലാകുമെന്ന് പോലീസ്

കോട്ടക്കല്‍ : എടരിക്കോട് ചുടലപ്പാറ കല്ലവെട്ടി കൊട്ടംപറമ്പില്‍ സീതയെ കൊലപെടുത്തി അരപ്പവന്‍ ആഭരണം കവര്‍ന്ന സംഭവത്തില്‍ പോലീസ് അനേ്വഷണം ഊര്‍ജ്ജിതമാക്കി. വീടിന്റെ ജനല്‍ അഴി മുറിക്കാന്‍ ഉപയോഗിച്ച ആക്‌സോ ബ്ലേഡും വിതറിയ മുളകുമൊടിയുടെ ബാക്കിയുള്ള പാക്കറ്റും പോലീസ് കണ്ടെടുത്തു. സീതയുടെ വീടിനു സമീപത്തെ കുറ്റികാട്ടില്‍ നിന്നാണ് പോലീസ് ഇവ കണ്ടെടുത്തത്. കേസിലെ നിര്‍ണ്ണായക തെളിവുകളായ ഇവ ലഭിച്ചതോടെ തന്നെ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ജില്ലാ പോലീസ് സൂപ്രണ്ട് എച്ച് മഞ്ജുനാഥ് സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.

പ്രതികളെ കുറിച്ച് പോലീസിന് ചില തുമ്പുകള്‍ ലഭിച്ചതായാണ് സൂചന. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് എസ്പി സംഭവ സ്ഥലത്തുവെച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഒറ്റക്ക് താമസിക്കുന്ന സീതയെ ചൊവ്വാഴ്ച രാവിലെയാണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കൈകാലുകള്‍ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടത്.

 

Share news
error: Content is protected !!
Scroll to Top