Section

malabari-logo-mobile

വനിതാഡോക്ടര്‍ക്കെതിരെ വാട്ട്‌സ് അപ്പിലൂടെ അപവാദപ്രചരണം: വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍

HIGHLIGHTS : കാസര്‍്‌കോട് : ഫെയ്‌സ് ബുക്കിലൂടെയും വാട്ട്‌സ്അപ്പിലൂടെയും വനിത ഡോക്ടര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. അറസ്...

whatsappകാസര്‍്‌കോട് : ഫെയ്‌സ് ബുക്കിലൂടെയും വാട്ട്‌സ്അപ്പിലൂടെയും വനിത ഡോക്ടര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. അറസ്റ്റിലായവരില്‍ നാലു പേര്‍ പെണ്‍കുട്ടികളാണ്. ഇതില്‍ മൂന്ന് പേര്‍ 17 വയസ്സ് തികയാത്തവരാണ്

കാസര്‍കോട് വിദ്യാനഗര്‍ ചെട്ടുംകുഴിയലെ അസ്‌നഷബീര്‍(18) അരമങ്ങാനം സ്വദേശിനി നെഹല മൊയ്തീന്‍(18) ഉദുമ പാക്യാരയിലെ നബീല്‍ മൂഹമ്മദ്, 18 വയസ്സ് തികയാത്ത അരമങ്ങാനം, കോളിടുക്കം എന്നിവിടങ്ങളിലെ രണ്ട് പെണ്‍കുട്ടികള്‍ ബണ്ടിച്ചാലിലെ രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഐടി ആക്ട് 67ാം വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് ഇത്  പരമാവധി മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കാസര്‍കോട് നഗരത്തിലുള്ള ഒരു ആശുപത്രിയലെ ഗൈനോക്കോളജിസ്റ്റിനെതിരെയാണ് വാട്ട്‌സഅപ്പും ഫെയ്‌സ്ബുക്കം ഉപയോഗിച്ച് പ്രചരണം നടത്തിയത് ഇവര്‍ പ്രത്യേക സമുദായത്തിലെ സ്ത്രീകളെ നിര്‍ബന്ധ വന്ധ്യകരണ ശസ്ത്രക്രിയക്ക് വിധേയരാക്കുന്നു എന്നായിരുന്നു വാട്ടസ്അപ്പിലൂടെ പുറത്തുവന്ന സന്ദേശം. ഇതിനെതിരെ പ്രതികരിക്കണമെന്നും ഈ സന്ദേശം കൂടുതലാളുകളിലെത്തിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം.

sameeksha-malabarinews

ഈ സന്ദേശത്തിന്റെ ഉറവിടം ഗള്‍ഫിലുള്ള കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് പുറമെ ഈ സന്ദേശം ഷെയറും ഫോര്‍വേഡും ലൈക്കും ചെയ്തവരും പ്രതി ചേര്‍ക്കപ്പെടുമെന്നാണ് സൂചന..സംഭവത്തിന് പിന്നില്‍ വര്‍ഗ്ഗീയ പ്രചരണം കൂടിയുണ്ടന്നാണ് പോലീസ് കരുതുന്നത്.
ഈ കേസില്‍ ഇനിയും അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!