മല്ലിച്ചപ്പ് അഥവാ മല്ലിയില വീട്ടില്‍ വളര്‍ത്താന്‍ അദ്യം ചെയ്യേണ്ടത് ശരിയായ മണ്ണ് മിശ്രിതം തിരഞ്ഞെടുക്കുക എന്നതാണ്.കൊക്കോ പീറ്റ്, ഓര്‍ഗാനിക് കമ്പോസ്റ്റ്, എല്ലുപൊടി, കടുക് പിണ്ണാക്ക് എന്നിവ ഉപയോഗിക്കുക.
വിത്തുകള്‍ 6-8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. വിത്തുകള്‍ വേണമെങ്കില്‍ വാങ്ങാം അല്ലെങ്കില്‍ അടുക്കളയില്‍ ഉപയോഗിക്കുന്നവയും എടുക്കാം.ശേഷം 1 ഇഞ്ച് ആഴത്തില്‍ മണ്ണില്‍ വിത്ത് വിതയ്ക്കുക, അല്ലെങ്കില്‍ വിതറുകയും ആവാം.പിന്നീട് മണ്ണില്‍ മൂടുകയും ചെയ്യാം.കുറച്ച് വെള്ളമൊഴിച്ച് മണ്ണ് നനയ്ക്കുക.
തൈകള്‍ മുളച്ചു കഴിഞ്ഞാല്‍ കടലമാവ് കൊണ്ട് വളമിടുക.മല്ലി പതുക്കെ വളരുന്നതിനാല്‍ ക്ഷമയോടെയിരിക്കുക.ഔഷധസസ്യങ്ങള്‍ പൂര്‍ണ്ണവളര്‍ച്ചയെത്താന്‍ 25-30 ദിവസമെടുക്കും.എല്ലാ ദിവസവും രാവിലെ നനയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.മല്ലിയിലയ്ക്ക് ദിവസവും 4-5 മണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ആവശ്യമാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




