അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷ്ടാവ് കവര്‍ന്നത് 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും

മലപ്പുറം: അങ്ങാടിപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും മോഷണം പോയി. വീടിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടന്നത്. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലെ പുതുപറമ്പില്‍ സിബിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സിബിയും കുടുംബവും എറണാകുളത്തേക്ക് പോയ സമയത്താണ് മോഷണം. വീടിന്റെ പുറക് വശത്തുള്ള വാതില്‍ ചവിട്ടിപൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.

വീടിന്റെ നാല് ഭാഗത്തും സിസിടിവി ഉണ്ടങ്കിലും അടുക്കള ഭാഗത്തെ ക്യാമറ താഴ്ത്തിവെച്ച നിലയിലാണ്. മോഷ്ടാവിന്റെതാണന്ന് കരുതുന്ന ദൃശ്യങ്ങള്‍ പൊലീസിന്ന് ലഭിച്ചിട്ടുണ്ട്. സഹോദരന്‍ പൂച്ചക്ക് ഭക്ഷണം കൊടുക്കാനായി എത്തിയപ്പോഴാണ് വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്. വീടിനകത്തുള്ള അലമാരകളെല്ലാം കുത്തിതുറന്ന് തുണികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. പൊലീസില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്നും പൊലീസ് എത്തി അന്വേഷണമാരംഭിച്ചു.

ആഴ്ചകള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ അങ്ങാടിപ്പുറം റെയില്‍വെ പരിസരത്തുള്ള നിരവധി വീടുകളില്‍ മോഷണശ്രമം നടന്നിരുന്നു. മഴക്കാലമായതോടെ രാത്രി കാല പോലീസ് പട്രോളിംഗ് ഊര്‍ജ്ജിതപ്പെടുത്തണമെന്ന് നാട്ടുകാര്‍ പറയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top