എസ് എം ജിഫ്രി തങ്ങള്‍ മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

തിരൂരങ്ങാടി:കക്കാട് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടിയ 45 – ഓളം വിദ്യാര്‍ത്ഥികള്‍ക്ക് എസ്‌കെഎസ്എസ്എഫ് കക്കാട് യൂണിറ്റ് എസ്എം ജിഫ്രി തങ്ങള്‍ മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി.

കക്കാട് ശിഹാബ് തങ്ങള്‍ സൗധത്തില്‍ വെച്ചു നടന്ന പരിപാടി തിരൂരങ്ങാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
എസ്‌കെഎസ്എസ്എഫ് പൂക്കിപറമ്പ് മേഖല ട്രെന്റ് ചെയര്‍മാന്‍ ലുഖ്മാനുല്‍ ഹക്കീം ഒ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കി.

ചടങ്ങില്‍ സാദിഖ് ഒള്ളക്കന്‍ , ഫാസില്‍ കോടിയാട്ട് , പി.കെ അസ്ഹറുദ്ധീന്‍എന്നിവര്‍ ആശംസ അറിയിക്കുകയും ഫാരിസ് എ ടി അധ്യക്ഷത വഹിക്കുകയും അബ്ദുല്‍ ബാസിത് സി വി സ്വാഗതവും ഷാമില്‍ കെ.പി നന്ദി പറയുകയും ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top