അമ്മയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ;പോലീസ്‌റ്റേഷനില്‍ യുവതി കീഴടങ്ങി

ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകള്‍ മൃതദേഹം ട്രോളി ബാഗിലാക്കി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.ബംഗൂരുവിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സംഭവത്തില്‍ സെനാലി സെന്‍(35) എന്ന യുവതിക്കെതിനെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.ബിവ പാല്‍(70)ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴാച ഉച്ചയോടെയാണ് യുവതി ട്രോളി ബാഗുമായി ഓട്ടോയില്‍ ബെംഗളൂരു മൈകോ ലേഔട്ട് പോലീസ് സ്റ്റേഷനിലെത്തുന്നത്. തുടര്‍ന്ന് താന്‍ അമ്മയ്ക്ക് ഉറക്ക ഗുളിക നല്‍കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തുകയായിരുന്നത്രെ.

യുവതിയും അമ്മയും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.

ബെംഗളൂരിലെ ബിലേകഹള്ളി പ്രദേശത്തെ ഒരു അപ്പാര്‍ട്ടുമെന്റിലാണ് യുവതിയും ഭര്‍ത്താവും അമ്മയും ഭര്‍ത്താവിന്റെ അമ്മയും താമസിച്ചിരുന്നത്. സംഭവസമയത്ത് ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ അമ്മ മറ്റൊരു മുറിയിലായതിനാല്‍ സംഭവം അറിഞ്ഞിരുന്നില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്‍ക്കത്ത സ്വദേശിനിയായ സെനാലി കഴിഞ്ഞ ആറ് വര്‍ഷമായി ബെംഗളൂരുവിലാണ് താമസിക്കുന്നത്. നേരത്തെ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്തിരുന്ന ഇവര്‍ രണ്ടുവര്‍ഷമായി തൊഴില്‍രഹിതയാണെന്നാണ് വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top