ദില്ലി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിത്തുടങ്ങി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തിലും മുംബൈയിലും കടലേറ്റം രൂക്ഷമായിരിക്കുകയാണ്.മുംബൈയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
ചുഴലിക്കാറ്റ് മുന്നറിപ്പിന്റെ പശ്ചാത്തലത്തില്‍ തീരമേഖലകളില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചു. തുറമുഖങ്ങള്‍ അടച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ 09/27 റണ്‍വേ താത്കാലികമായി അടച്ചിരിക്കുകയാണ്.
മുംബൈയില്‍ ഇറങ്ങേണ്ട പല വിമാനങ്ങളും മോശം കാലാവസ്ഥയുടെ സാഹചര്യത്തില്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




